കോട്ടയം: നാമനിർദേശ പത്രികാ സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ പുതുപ്പള്ളിയിൽ രണ്ടാം ഘട്ട പ്രചാരണം തുടങ്ങി സ്ഥാനാർഥികൾ . തെരഞ്ഞെടുപ്പ് കളത്തിൽ കോട്ടയം നഗരത്തിലെ പണിതീരാ ആകാശപാതയും അതിന്റെ ബലപരിശോധനയും സജീവ ചർച്ചയിക്കാനാണ് സി.പി.എമ്മും ബി.ജെ. പിയും ലക്ഷ്യമിടുന്നത്.
എല്‍.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വാകത്താനം, മീനടം, പാമ്പാടി പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തും .തെരഞ്ഞെടുപ്പ് യോഗങ്ങളിലും സ്ഥാനാർഥി പങ്കെടുക്കും .തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള മന്ത്രി വി.എൻ വാസവൻ ഇന്ന് മാധ്യമങ്ങളെ കാണും. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ അകലകുന്നം, അയർക്കുന്നം ,കൂരോപ്പട പഞ്ചായത്തുകളിൽ പ്രവർത്തകർക്കൊപ്പം വീട് കയറും. പാമ്പാടിയിൽ തെരഞ്ഞെടുപ്പ് യോഗത്തിലും ചാണ്ടി ഉമ്മൻ പങ്കെടുക്കും.
എന്‍.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിനായി കുമ്മനം അടക്കള്ള മുതിർന്ന നേതാക്കൾ ഇന്ന് രംഗത്തിറങ്ങും . അതേസമയം പുതുപ്പള്ളിയിലെ വികസന ചർച്ചയില്‍ നിന്ന് യു.ഡി.എഫ് പിന്തിരിഞ്ഞോടുന്നുവെന്ന് മന്ത്രി വി.എൻ വാസവൻ ആരോപിച്ചു. വികസനം ചർച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ കാത്തുനില്‍ക്കുന്നത് വിചിത്രമാണ്. പുതുപ്പള്ളിയില്‍ വികാരങ്ങള്‍ക്ക് വിവേകം വഴിമാമാറിക്കൊടുക്കും. തൃക്കാക്കരയിലേത് പോലെ മന്ത്രിമാർ വീട് കയറി വോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.