വയനാട്: വയനാട്ടില്‍ തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം. കേണിച്ചിറയില്‍ കടുവ കൊന്ന പശുവിന്റെ ജഡവുമായും നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. പുല്‍പ്പള്ളിയിലെ പ്രതിഷേധ സ്ഥലത്തെത്തിച്ച പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തില്‍ വലിച്ചുകെട്ടി.
കാട്ടാന ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ട സംഭവത്തിൽ നേരത്തേ തന്നെ പ്രതിഷേധം കടുപ്പിച്ചിരുന്നു. വനംവകുപ്പിന്റെ വാഹനം തടഞ്ഞ നാട്ടുകാര്‍ ജീപ്പിന്റെ കാറ്റഴിച്ചുവിട്ടു.ജീപ്പിന്റെ റൂഫ് പ്രതിഷേധക്കാര്‍ വലിച്ചുകീറി. ജീപ്പിന് മുകളിൽ വനംവകുപ്പ് എന്നെഴുതിയ റീത്തും സ്ഥാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്. ഇതിനിടെയാണ് കടുവയുടെ ആക്രമണത്തിൽ പശു കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ഇതോടെ ജഡവും ഇവിടെ എത്തിച്ച് പ്രതിഷേധിക്കുകയാണ്.