തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായേക്കും. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രശാന്തിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചത്.
നിലവിലെ പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി നവംബര്‍ മാസത്തില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രശാന്തിനെ പുതിയ പ്രസിഡന്റായി പരിഗണിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി എസ് പ്രശാന്ത് ഭക്ഷ്യമന്ത്രി ജി ആര് അനിലിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ഇതിനു ശേഷമാണ് കോണ്‍ഗ്രസില്‍ തനിക്കെതിരെ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രശാന്ത് പാര്‍ട്ടി വിട്ടത്. സിപിഎമ്മില്‍ ചേര്‍ന്ന പ്രശാന്തിനെ പിന്നീട് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു.