തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി പി.എസ്. പ്രശാന്ത് ഇന്നു രാവിലെ 11-നു ചുമതലയേൽക്കും. നിലവിലെ പ്രസിഡന്റ് കെ. അനന്തഗോപന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണു കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്ന പ്രശാന്ത് ദേവസ്വം ബോർഡിന്റെ പ്രസിഡന്റാകുന്നത്.
കാലാവധി പൂർത്തിയായ ദേവസ്വം ബോർഡ് അംഗം എസ്.എസ്. ജീവന് പകരം എ. അജികുമാർ പുതിയ അംഗമാകും. സിപിഐ ജില്ലാ കൗണ്‍സിൽ അംഗമാണ് അജികുമാർ. ദേവസ്വം ബോർഡിന്റെ വരുമാന വർധന ഉറപ്പാക്കാൻ കഴിഞ്ഞെന്നു സ്ഥാനമൊഴിയുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപൻ പറഞ്ഞു.