ഭൂവനേശ്വർ : പ്രമുഖ എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സഹോദരിയുമായ ഗീതാ മെഹ്ത( 80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശനിയാഴ്ച ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
എഴുത്തുകാരിയും ഡോക്യുമെനറി സംവിധായികയും പത്രപ്രവർത്തകയുമായ ഗീതാ മെഹ്ത, നവീൻ പട്നായിക്കിന്റെയും വ്യവസായി പ്രേം പട്നായിക്കിന്റെയും മുതിർന്ന സഹോദരിയാണ്.
1943ൽ ഡൽഹിയിൽ ബിജു പട്നായിക്കിന്റെയും ഗ്യാൻ പട്നായിക്കിന്റെയും മകളായി ജനിച്ച അവർ ഇന്ത്യയിലും ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിലും പഠിച്ചു.
‘കർമ കോള’, ‘സ്നേക്ക് ആൻഡ് ലാഡേഴ്സ്’, ‘എ റിവർ സൂത്ര’, ‘രാജ്’, ‘ദ എറ്റേണൽ ഗണേശ’ തുടങ്ങിയ പുസ്തകങ്ങൾ അവർ എഴുതിയിട്ടുണ്ട്.
ഗീത മെഹ്തയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.