മുംബൈ: രഹസ്വാന്വേഷണ ഏജൻസികളിൽനിന്നുള്ള മുന്നറിയിപ്പിനെത്തുടർന്ന് ജനുവരി 18 വരെ മുംബൈ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.ക്രിസ്മസ് പുതുവത്സര ആഘോഷസമയങ്ങളിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുംബൈ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇതുപ്രകാരം പൊതുനിരത്തുകളിൽ നാലോ അതിലധികമോ ആളുകൾ കൂടുന്നത് നിരോധിച്ചു. ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ മുതലായവയുടെ ഉപയോഗത്തിന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ രേഖാമൂലമുള്ള അനുമതി വേണം.