കൊച്ചി: കൈവെട്ട് കേസില്‍ പ്രതികള്‍ക്ക് എന്ത് ശിക്ഷ ലഭിച്ചാലും അത് തനിക്ക് ബാധകമല്ലെന്ന് പ്രഫ. ടി.ജെ.ജോസഫ്. ശിക്ഷ കുറഞ്ഞുപോയോ എന്നതടക്കമുള്ള കാര്യങ്ങളില്‍ നിയമ വിദഗ്ദരാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേസില്‍ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിധി എന്താണ് എന്നെല്ലാതെ അത് വികാരപരമല്ലെന്ന് പിജെ ജോസഫ് പറഞ്ഞു. തീവ്രവാദം എന്ന നിലയിലാണ് കോടതി കേസ് കൈകാര്യം ചെയ്തതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദ പ്രസ്ഥാനത്തിന് ശമനമുണ്ടാവുകയോ ഇല്ലയോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകർ വിശകലനം ചെയ്യട്ടെ. കോടതിയെ സംബന്ധിച്ച് ഒരു നടപടി ക്രമം പൂർത്തിയായി. പ്രത്യേകിച്ച് ഭാവഭേദമില്ല. കോടതി വിധി അങ്ങനെ നടപ്പിലായി. തൃപ്തിയുടെ പ്രശ്നമില്ല. അങ്ങനെയൊരു കാഴ്ച്ചപ്പാടില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
ശിക്ഷയിൽ പ്രത്യകിച്ച് ഒരു വികാരവുമില്ല. പ്രാകൃത വിശ്വാസങ്ങൾ മാറട്ടെ. ആധുനീക മനുഷ്യർ ഉണ്ടാകട്ടെ. അമിത ഭയമില്ല. സാധാരണ ജീവീകളുടെ തു പോലെ ജീവഭയം മാത്രമാണുള്ളത്. ശിക്ഷകുറഞ്ഞോ, കൂടിയോ എന്നത് താൻ അല്ല പറയേണ്ടത്. ശിക്ഷകുറഞ്ഞോ, കൂടിയോ എന്നത് താൻ അല്ല പറയേണ്ടത്. മുഖ്യപ്രതിയെ പിടികൂടാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാകാം. അല്ലെങ്കിൽ സംരക്ഷിക്കുന്നവരുടെ സാമർഥ്യമാകാം. നഷ്ടപരിഹാരം നേരത്തെ സർക്കാർ തരേണ്ടതാണ്. അക്കാര്യത്തിൽ സർക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ട്. നഷ്ടപരിഹാരം വേണ്ടെന്ന് പറഞ്ഞേക്കില്ലെന്നും പിജെ ജോസഫ് പറഞ്ഞു.