തിരുവനന്തപുരം : സംവിധായകൻ ഡോ.ബിജു കേരള ചലച്ചിത്ര അക്കാദമി വികസന കോർപ്പറേഷൻ മെമ്പർ സ്ഥാനം രാജിവച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായുള്ള പ്രശ്നമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം.
എന്നാൽ ജോലി തിരക്ക് കാരണമാണ് സ്ഥാനം രാജിവച്ചതെന്നാണ് ഡോ. ബിജു നൽകുന്ന വിശദീകരണം. ബിജുവിന്റെ “അദൃശ്യജാലകങ്ങൾ’ സിനിമയ്ക്ക് തീയറ്ററിൽ ആളു കയറുന്നില്ലെന്നും സ്വന്തം പ്രസക്തി എന്തെന്ന് ആലോചിക്കണമെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം വിവാദത്തിന് തിരികൊളുത്തിയിരുന്നു.