വയനാട്: വയനാടിന്റെ മനസ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം തന്നെയാണെന്ന സൂചനകളാണ് ആദ്യ ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്. പ്രിയങ്കയുടെ ലീഡ് 29802 കടന്നു. നാലു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.
ആറു മാസത്തെ ഇടവേളയില്‍ നടന്ന തെരഞ്ഞെടുപ്പിൽ വയനാട്ടിലെ പോളിംഗില്‍ എട്ട് ശതമാനത്തോളം കുറവാണുണ്ടായത്. 2019ൽ രാഹുൽ ഗാന്ധിക്ക് 4.3 ലക്ഷത്തിൽപരം ഭൂരിപക്ഷം ലഭിച്ചപ്പോൾ 80 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ്. കഴിഞ്ഞ തവണ 73.57 ശതമാനമാണ് പോൾ ചെയ്തത്. എന്നാൽ ഈ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് 64.72 ശതമാനമായി ഇടിഞ്ഞിരുന്നു.