തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തൃശൂർ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് യു.ഡി.എഫ് സ്ഥാനാർഥികൾക്കായി പ്രിയങ്ക പ്രചാരണം നടത്തുക. രാവിലെ 11.30 യോടെ കൊച്ചിയിലെത്തുന്ന പ്രിയങ്കയുടെ ആദ്യ പരിപാടി ചാലക്കുടി മണ്ഡലത്തിൽ കൊടുങ്ങല്ലൂരിലുള്ള എറിയാടാണ്. ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് വൈകുന്നേരം തിരുവനന്തപുരത്ത് റോഡ് ഷോയിലും പങ്കെടുക്കും.