


കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രഫസര്‍ നിയമന ശിപാര്‍ശ ഹൈക്കോടതി അംഗീകരിച്ചതില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. തനിക്ക് നീതി പീഠത്തില്‍ നിന്ന് നീതി ലഭിച്ചെന്നും നീതി തേടുന്നവരുടെ പ്രതീക്ഷയായ നീതി പീഠമെന്ന മതില് ഇടിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. തനിക്ക് നേരിടേണ്ടി വന്നത് വലിയ മാധ്യമ വേട്ടയാണ്. ഇതുമായി ബന്ധപ്പെട്ട് വളരെയധികം ദുഃഖം അനുഭവിക്കേണ്ടി വന്നെന്നും പ്രിയ പറഞ്ഞു.