തൃശൂർ: സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരേ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് ആരംഭിച്ചു. സമര വിഷയത്തിൽ അനുകൂല തീരുമാനമായില്ലെങ്കിൽ നവംബർ 21 മുതൽ സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കാത്തതിലും, കാമറ, സീറ്റ് ബെൽറ്റ് തുടങ്ങിയവ നിർബന്ധമാക്കി ബസുടമകൾക്ക് കൂടുതൽ സാന്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സർക്കാർ തീരുമാനങ്ങളിലും പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.