പാലക്കാട് : പാലക്കാട് മണ്ണാർക്കാട് അരിയൂർ പാലത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
പരുക്കേറ്റവരെ പെരുന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ഭാഗത്തേക്ക് വരുന്ന സന ബസും മണ്ണാർക്കാട് ഭാഗത്തു നിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോവുകയായിരുന്ന ബ്രൈറ്റ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.