

ന്യൂഡൽഹി : യുഎസ് സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബറൽ 14, 15 തീയതികളിൽ ഫ്ലോറിഡയിലെ മിയാമിയിൽ വച്ച് നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് മോദിയെ യുഎസിലേക്ക് സന്ദർശനത്തിനായി ക്ഷണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത വർഷം അമെരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്നും സെർജിയോ പറഞ്ഞു. യുഎസുമായുള്ള വ്യാപാര കരാർ ഉടനെ തന്നെ അന്തിമ ഘട്ടത്തിലാകുമെന്നാണ് കരുതുന്നതെന്നും ട്രംപിന്റെയും മോദിയുടെയും സൗഹൃദ ബന്ധം വളരെയധികം അസൂയയോടെയാണ് ലോകം നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.