ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു.ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹാന്നാസ്ബർഗിലാണ് ഉച്ചകോടി. വ്യാഴാഴ്ചയാണ് സമാപനം. ഇതിനുശേഷം പ്രധാനമന്ത്രി ഗ്രീസും സന്ദർശിക്കും.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ക്ഷണപ്രകാരമാണ് മോദിയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനം.2019ന് ശേഷമുള്ള ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. ബ്രിക്സ് ഉച്ചകോടിക്കുശേഷമുള്ള ബ്രിക്സ്-ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്സ് പ്ലസ് ഡയലോഗ് എന്നിവയിലും പ്രധാനമന്ത്രി പങ്കെടുക്കും. തുടർന്ന് വെള്ളിയാഴ്ച ഗ്രീസിലേക്കു തിരിക്കും.