തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16, 17 തിയ്യതികളിലാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരില്‍ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ റോഡ് ഷോയില്‍ മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും.
ജനുവരി മൂന്നിന് ബിജെപിയുടെ മഹിള സംഗമം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തിയിരുന്നു. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി തൃശൂരില്‍ എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്.