തിരുവനന്തപുരം : കിളിമാനൂര്‍ പൂതിയകാവ് ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം തയ്യാറാക്കുന്നതിനിടെ തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേല്‍ശാന്തി മരിച്ചു. ചിറയന്‍കീഴ് സ്വദേശിയായ ഇലങ്കമഠത്തില്‍ ജയകുമാരന്‍ നമ്പൂതിരിയാണ് മരിച്ചത്. 49 വയസായിരുന്നു. കഴിഞ്ഞ മാസം 30ാം തീയതിയാണ് അപകടം ഉണ്ടായത്.
പാചകവാതകം ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം വീണ്ടും പൂജാരി അകത്ത് കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തീപിടിത്തത്തില്‍ ജയകുമാരന്‍ നമ്പൂതിരിക്ക് സാരമായി പൊള്ളലേറ്റിരുന്നു. ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിയിരിക്കെയാണ് അന്ത്യം.