


പത്തനംതിട്ട : എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരന്‍ നായര്‍ മാറിയെന്ന് പോസ്റ്ററില്‍ പറയുന്നു.
സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേടാണെന്നും ബാനറില്‍ എഴുതിയിട്ടുണ്ട്. പത്തനംതിട്ട വെട്ടിപ്പുറം ശ്രീകൃഷ്ണവിലാസം 115 നമ്പര്‍ എന്‍എസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. പിന്നില്‍ നിന്നും കുത്തുന്ന കട്ടപ്പയുടെ ബാഹുബലി ചിത്രവും പോസ്റ്ററിലുണ്ട്.
ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനെ പിന്തുണച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിനെ വിശ്വാസമാണ്. കോണ്‍ഗ്രസും ബിജെപിയും ഒന്നും ചെയ്യുന്നില്ല. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.