ന്യൂഡൽഹി: ആർഎസ്എസ് മുൻ മേധാവി ഗോൾവാക്കറെ വിമർശിക്കുന്ന പോസ്റ്റർ ഷെയർ ചെയ്ത കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസ്. ആർഎസ്എസ് പ്രവർത്തകനും അഭിഭാഷകനുമായ രാജേഷ് ജോഷി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ, പൊതുക്രമത്തിൽ വിഘാതം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ദിഗ്വിജയ് സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തെറ്റായ പോസ്റ്റ് ഷെയർ ചെയ്ത് സാമൂഹിക വിദ്വേഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് മുൻ തലവൻ തന്റെ ജീവിതത്തിലുടനീളം സാമൂഹിക ഭിന്നതകൾ നീക്കി യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കാൻ പ്രവർത്തിച്ചുവെന്നും ചൗഹാൻ പറഞ്ഞു.1940-73 കാലഘട്ടത്തിൽ ആർഎസ്എസ് തലവനായിരുന്നു എം.എസ്. ഗോൾവാൾക്കർ.