ന്യൂഡല്‍ഹി: : കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരേ സുപ്രീംകോടതിയെ സമീപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്ഐ). നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണലിന്റെ തീരുമാനം ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജി.
2022 സെപ്റ്റംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രായലയം പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കം ഏഴ് കീഴ്ഘടകങ്ങളെയും മന്ത്രാലയം നിരോധിച്ചിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും 2044ഓടെ അട്ടിമറി ഭരണത്തിന് വേണ്ട നിലപാടുകള്‍ സ്വീകരിച്ചെന്നും ആരോപിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെ 2023 മാര്‍ച്ചില്‍ യുഎപിഎ ട്രൈബ്യൂണല്‍ ഈ തീരുമാനം ശരിവച്ചിരുന്നു. ഇതിനെതിരേയാണ് പിഎഫ്ഐ സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സംഘടനയെ നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ഹർജിയിൽ സുപ്രിം കോടതി ഇന്ന് വാദം കേട്ടേക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബഞ്ചാകെ മുമ്പാകെ ഹർജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.രാജ്യത്തിന്റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതും ഭീകരവാദത്തെ പിന്തുണയ്ക്കുന്നതുമാണ് പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനം എന്നാണ് ആഭ്യന്തര മന്ത്രാലയം നിരോധനത്തിന് കാരണമായി പറഞ്ഞിരുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരാണ് ഇത്തരം പ്രവർത്തനങ്ങളെന്നും സർക്കാർ കുറ്റപ്പെടുത്തിയിരുന്നു. പോപുലർ ഫ്രണ്ട് ഓഫീസുകൾക്കും നേതാക്കൾക്കുമെതിരെ അഞ്ചു ദിവസങ്ങളിൽ നടത്തിയ വൻ റെയ്ഡിനു ശേഷമായിരുന്നു നിരോധനം.