തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു. ആലപ്പുഴയിലും കണ്ണൂരിലുമാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ 52.41 ശതമാനവും കണ്ണൂരിൽ 52.51 ശതമാനവുമാണ് ഇതുവരെയുള്ള പോളിങ്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 45.29 ശതമാനമാണ് പൊന്നാനിയിലെ പോളിങ്. കനത്ത ചൂടിലും സംസ്ഥാനത്ത് വളരെ ആവേശത്തോടെയാണ് വോട്ടർമാർ പോളിങ് ബൂത്തിലെത്തുന്നത്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാണെന്ന് ആരോപിച്ച് വോട്ടർമാർ പ്രതിഷേധിച്ചിരുന്നു.