മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരി ഫാത്തിമ നസ്രിന്റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഷഹാനത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഷഹാനത്തിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊ ലീസ് തീരുമാനിച്ചിട്ടുണ്ട്.
കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുമ്പോള്‍ ഇയാളുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നറിയാനാണ് കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കുന്നത്.ണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ പൊ ലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരവും പൊലീസ് കേസെടുത്തു.
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരിയെ ഫായിസ് കഴിഞ്ഞ ദിവസം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊ ലീസിനെ അറിയിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി ക്രൂരമര്‍ദനത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു.