കൊച്ചി : പൊലീസ് ജീപ്പിൽ ‘പൊലീസ്’ എന്ന് ഇംഗ്ലീഷിൽ എഴുതിയതിൽ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച എറണാകുളത്തു നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ അതുവഴി വന്ന പൊലീസ് ജീപ്പിൽ പൊലീസ് എന്നതിനു പകരം ‘പൊയിൽസ്’ എന്നാണ് എഴുതിയിരുന്നത്.
പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളായി സംഭവം നിറഞ്ഞു. പൊലീസ് ശനിയാഴ്ച തന്നെ സ്റ്റിക്കർ നീക്കം ചെയ്തു.
പഴയ സ്റ്റിക്കർ മോശമായതിനെ തുടർന്നായിരുന്നു ശനിയാഴ്ച രാവിലെ പൂത്തോട്ടയിലെ സ്ഥാപനത്തിൽ നിന്നു പുതിയ സ്റ്റിക്കർ ഒട്ടിച്ചത്. പിന്നാലെയാണ് അബദ്ധം ശ്രദ്ധയിൽപ്പെട്ടത്.