കോഴിക്കോട്: സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലിൽ പൊലീസ്. 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം നടന് ചെയ്തിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യാ ഉള്ള കണ്ടെത്തല്‍. കേസില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും.മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബുധനാഴ്ച പൊലീസ് സുരേഷ് ഗോപിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ സ്പര്‍ശിച്ചതെന്നും അവര്‍ പരാതി ഉന്നയിച്ചപ്പോള്‍ ക്ഷമ ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി മൊഴി നല്കി. ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് നടനെ വിട്ടയച്ചത്. എന്നാല്‍ കേസില്‍ ഇനി സുരേഷ് ഗോപിക്ക് നോട്ടീസ് അയയ്ക്കേണ്ടെന്ന് പൊലീസ് പിന്നീട് തീരുമാനിക്കുകയായിരുന്നു.