കണ്ണൂര്‍: പാനൂര്‍ ബോംബ് കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് നീക്കം. കേസിൽ ഇന്നലെ മുഖ്യ ആസൂത്രകനായ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍,അക്ഷയ് എന്നിവരാണ് പിടിയിലായിരുന്നു.. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും.
സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി് അമല്‍ ബാബു, ചറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27), സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയില്‍ അരുണ്‍ (29), സായൂജ് എന്നിവരെ ഇതുവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് സായൂജ് പിടിയിലാകുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജ്യോതി ബാബുവിന്റെ അടുത്ത ബന്ധുവാണ് അമല്‍ബാബു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സ്ഫോടനം പാനൂരിൽ സ്ഫോടനം നടന്നത്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തിൽ ഷെറിൽ എന്ന യുവാവ് കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിട കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. കൈപ്പത്തി തകർന്ന വിനീഷ് വലിയപറമ്പത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. വിനീഷും മരിച്ച ഷെറിനും സി.പി.എം പ്രവർത്തകരാണ്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തിൽവെച്ചാണ് സ്ഫോടനമുണ്ടായത്.