


കണ്ണൂര്‍ : മയ്യില്‍ കണ്ണാടിപ്പറമ്പില്‍ കൊക്കില്‍ വല കുരുങ്ങി നീര്‍ക്കാക്ക അവശനിലയില്‍. ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ നീര്‍ക്കാക്കയ്ക്ക് ഒടുവില്‍ പൊലീസുകാര്‍ രക്ഷകരായി.
മയ്യില്‍ പൊലീസ് സ്റ്റേഷനിലെ എസ്ഐ മുഹമ്മദ് ഫൈറൂസും എസ്സിപിഒ രഞ്ജിത്തുമാണ് നീര്‍ക്കാക്കയുടെ രക്ഷയ്ക്ക് എത്തിയത്. കണ്ണാടിപ്പറമ്പ് റൂട്ടില്‍ പട്രോളിങ്ങിനിടെയാണ് നീര്‍ക്കാക്ക ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൊക്കില്‍ വല കുരുങ്ങി അവശനിലയില്‍ നീര്‍ക്കാക്കയെ കാണുകയായിരുന്നു. ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ നീര്‍ക്കാക്കയെ ഇരുവരും ചേര്‍ന്ന് പിടികൂടി.
തുടര്‍ന്ന് അതിവിദഗ്ധമായി കൊക്കില്‍ കുരുങ്ങിയ വല അഴിച്ചുമാറ്റി നീര്‍ക്കാക്കയെ രക്ഷിക്കുകയായിരുന്നു. കൊക്കില്‍ നിന്ന് വല അഴിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.