തിരുവനന്തപുരം: മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞതിന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെതിരെ കേസെടുത്തു. മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്.സഹോദരന് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം ചെയ്യുന്നുണ്ട്.
മെഗാ ഫോണിലൂടെ കേട്ടാല്‍ അറപ്പുളവാക്കുന്ന ഭാഷയിലാണ് ശ്രീജിത്ത് അസഭ്യ വര്‍ഷം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേയ്ക്ക് നോക്കിയായിരുന്നു ശ്രീജിത്തിന്റെ അസഭ്യ വര്‍ഷം. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നവരേയും മാധ്യമപ്രവര്‍ത്തകരേയും ശ്രീജിത്ത് ഇത്തരത്തില്‍ അസഭ്യം പറയാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.