


കൊച്ചി : എറണാകുളം ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ തിങ്കളാഴ്ച (മെയ് 22) മാത്രം 23 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിലെ പാലാരിവട്ടം, കളമശ്ശേരി, മട്ടാഞ്ചേരി, എറണാകുളം ടൗൺ നോർത്ത്, ഹിൽപാലസ്, ഹാർബർ, ഫോർട്ട്കൊച്ചി, എറണാകുളം ടൗൺ സൗത്ത്, പള്ളുരുത്തി കസബ, കണ്ണമാലി, അമ്പലമേട് സ്റ്റേഷനുകളിലായി 21 കേസുകളും റൂറൽ പോലീസ് പരിധിയിലെ എടത്തല, കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യ൯ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്.