മലപ്പുറം: യൂട്യൂബർ മുഹമ്മദ് നിഹാദ് എന്ന ‘തൊപ്പി’ ഉദ്ഘാടകനായ കട ഉടമകൾക്കെതിരെയാണ് കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് മലപ്പുറം ഒതുക്കുങ്ങളിലെ തുണിക്കട തൊപ്പി നിഹാദ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിഹാദിനെ കോട്ടക്കൽ പൊലീസ് മടക്കി അയച്ചു. നിഹാദിനെ കാണാൻ കൂടുതൽ പേർ എത്തിയതോടെയാണ് ഗതാഗത തടസ്സം ഉണ്ടായത്.