കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശത്തിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരനെതിരെ കേസെടുത്ത് വടകര പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്. വിവിധ സംഘടനകൾ വടകര പൊലീസിനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇവയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കേസിനെ നിയമപരമായി നേരിടുമെന്നാണ് ഹരിഹരന്റെ പ്രതികരണം. ഹരിഹരന്റെ വീടിന് നേർക്ക് വൈകിട്ട് 8.15 ഓടെ ആക്രമണം നടന്നിരുന്നു. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞു. ചുറ്റുമതിലിൽ തട്ടിപ്പൊട്ടിയതിനാൽ അപകടം ഒഴിവായി. വീടിന് നേർക്ക് ആക്രമണം നടത്തിയതിന് പിന്നിൽ സിപിഎം ആണന്നാണ് ഹരിഹരന്റെ ആരോപണം.