കാസര്‍കോട്: പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസുകാരെ അഞ്ചംഗ സംഘം ആക്രമിച്ചു. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗറില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. മഞ്ചേശ്വരം എസ് ഐ അനൂപിനെയാണ് അക്രമി സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.
ആക്രമണത്തില്‍ എസ്ഐയുടെ വലതു കൈക്ക് പൊട്ടലുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടാണ് പൊലീസ് എത്തിയത്. ആളുകളോട് പിരിഞ്ഞു പോകാന്‍ പൊലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് കൂട്ടാക്കാതിരുന്ന സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പൊലീസുകാരെ ആക്രമിക്കുകയുമായിരുന്നു. സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരടക്കം അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണം നടത്തിവരില്‍ ഒരാള്‍ നടത്തിവന്ന അനധികൃത തട്ടുകട നേരത്തേ എസ്ഐ ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാകാം പൊ ലീസുകാരെ മര്‍ദിച്ചതെന്നാണ് സൂചന.