


കൊല്ലം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതിയിൽ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് കേസടുത്തത്.വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് എഴുകോൺ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.