തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് സമരത്തിൽ രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്.പൊലിസിന്റെ മൂന്ന് വാഹനങ്ങൾക്ക് സമരത്തിൽ നാശനഷ്ടമുണ്ടായി. ലാത്തിയും ഫൈബർ ഷീൽഡും ഉൾപ്പെടെയുള്ള വസ്തുക്കൾക്കും നാശനഷ്ടം സംഭവിച്ചു.
പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസ് എടുത്തിരുന്നു.അതേസമയം യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അനധികൃതമായി സംഘം ചേരല്‍, കലാപാഹ്വാനം, പോലീസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പിങ്ക് പോലീസ് വാഹനം അടിച്ചുതകര്‍ക്കല്‍ എന്നിവയ്ക്കും കേസെടുത്തിട്ടുണ്ട്.