ഗുവാഹത്തി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സംഘർഷം. ആസാമിലെ ഗുവാഹത്തിയിലാണ് ഇന്ന് രാവിലെ കോണ്ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. രാഹുൽ ഗാന്ധി ഗുവാഹത്തിയിലേക്ക് എത്തിയപ്പോഴായിരുന്നു സംഭവം.
ഗുവാഹത്തിയിൽ ന്യായ് യാത്രയ്ക്ക് സർക്കാർ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പൊലീസ് റോഡിൽ സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ പൊളിച്ചു നീക്കിയതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇതോടെ പൊ ലീസ് ലാത്തി വീശി. ആസാം പിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. രാഹുൽ ബസിനുമുകളിൽ കയറി സംഭവങ്ങൾ വീക്ഷിക്കുകയാണ്.കഴിഞ്ഞ ദിവസം ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ആസാമിലെ നാഗോണിലുള്ള ബട്ടദ്രവ ക്ഷേത്രം സന്ദർശിക്കാനെത്തിയ രാഹുലിനെ തടഞ്ഞിരുന്നു. ഇതേത്തുടർന്ന് രാഹുലും പ്രവർത്തകരും നിലത്ത് കുത്തിയിരുന്ന് ഏറെനേരം പ്രതിഷേധിച്ചു. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു പൊ ലീസ് നടപടി.