തിരുവനന്തപുരം : കെഎസ്യു-യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകരുടെയും പോലീസിന്റെയും നടപടിക്കെതിരെ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്താന്‍ കെപിസിസിയുടെ തീരുമാനം.
ഡിസംബര്‍ 20ന് രാവിലെ 11ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാര്‍ച്ച് നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് അറിയിച്ചു.
കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, മഹിളാ കോണ്‍ഗ്രസ്, മറ്റു പോഷകസംഘടനകള്‍ എന്നിവയുടെ നേതാക്കളും പ്രവർത്തകരും ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും കെ.സുധാകരൻ അറിയിച്ചു.