പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി. കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് എസ്പി വി അജിത്തിന്റെ നിര്‍ദേശം.
പൊലീസിന്റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികള്‍ നടത്തിയാല്‍ സംഘാടകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും പൊലീസ് ആസ്ഥാനത്തു നിന്നും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എല്ലാ പാര്‍ട്ടി പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷമുണ്ടാക്കുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കേണ്ടതും, സമൂഹമാധ്യമങ്ങളില്‍ ഇടപെടുന്നതിലെ ജാഗ്രതയും ചര്‍ച്ചയാകും. തുടര്‍ന്ന് സര്‍വകക്ഷി വാര്‍ത്താസമ്മേളനവും നടത്തും.