

തിരുവനന്തപുരം: പൂന്തുറയില്‍ പോലീസ് പട്രോളിംഗ് സംഘത്തിന് നേരേ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്.വാഹനപരിശോധനയ്ക്കിടയിലാണ് ആക്രമണമുണ്ടായത്.
പ്രദേശത്ത് വാഹന പരിശോധന അനുവദിക്കില്ലെന്ന് പറഞ്ഞെത്തിയ പ്രതികള്‍ കമ്പിവടികൊണ്ട് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗ്രേഡ് എസ്ഐ ജയപ്രകാശിന്റെ തലയ്ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് വിവരം.പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.