കല്‍പ്പറ്റ: റാഗിംഗ് പരാതിയെതുടര്‍ന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി.
2019, 2021 ബാച്ചുകളിലെ വിദ്യാർഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്തിരുന്നത്. സംഭവത്തിൽ കുറ്റക്കാരാണെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിംഗ് വിരുദ്ധ സമിതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് 13 പേരെയും സസ്പെൻഡ് ചെയ്തത്. ഈ നടപടി ചോദ്യം ചെയ്ത് രണ്ടു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇടക്കാല സ്റ്റേ നേടുകയായിരുന്നു. നിയമോപദേശം തേടിയ ശേഷമാണ് കോളജ് 13 പേരുടേയും സസ്പെൻഷൻ റദ്ദാക്കിയത്.