ഇരിക്കൂർ: സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പട്ടുവം രാജീവ് ഗാന്ധിനഗർ സ്വദേശി എം.പി.ഹാരിസി (55) നെയാണ് റിമാൻഡ് ചെയ്തത്.ഇരിക്കൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്. ഇരിക്കൂറിലെ പത്ര ഏജന്റായിരുന്നു. പത്രം വിതരണം ചെയ്യുന്ന ജോലി തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സ്കൂൾ വിദ്യാർഥിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെയും രക്ഷിതാവിന്റെ പരാതി പ്രകാരമാണ് ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ ഹാരിസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.