അഹമ്മദാബാദ്: ഇന്ത്യന്‍ ടീമിനു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിപ്പിട്ടു. ‘ടീം ഇന്ത്യക്ക് എല്ലാ ആശംസകളും! 140 കോടി ഇന്ത്യക്കാര്‍ നിങ്ങള്‍ക്കായി ആര്‍പ്പു വിളിക്കുന്നു. ടീമിനു നന്നായി തിളങ്ങാനും നന്നായി കളിക്കാനും സാധിക്കട്ടെ. മഹത്തായ കായിക സംസ്കാരം ഉയര്‍ത്തിപ്പിടിക്കാനും നിങ്ങള്‍ക്ക് സാധിക്കട്ടെ’- മോദി കുറിച്ചു.
അക്ഷാരാര്‍ഥത്തില്‍ നീലക്കടലായി മാറിയിരിക്കുകയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. ക്രിക്കറ്റ് ജീവശ്വാസമായി കരുതുന്ന ഒരു ജനതയുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വീണ്ടും ഫൈനല്‍ കളിക്കുന്നത് നേരില്‍ കാണാന്‍ ഒഴുകിയെത്തുകയാണ്. എതിരാളികള്‍ കരുത്തരായ ഓസ്ട്രേലിയയാണ്.