പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ “ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണർ’ നൽകി ആദരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണാണ് ബഹുമതി സമ്മാനിച്ചത്. ഫ്രാൻസിലെ സൈനിക, സിവിലിയൻ ബഹുമതികളിൽ ഏറ്റവും ഉയർന്നതാണ് “ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണർ’. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്രമോദി. ഇന്ത്യൻ ജനതയുടെ പേരിൽ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റിന് മോദി നന്ദി രേഖപ്പെടുത്തി. “ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിൻ ഓഫ് ഓണർ’ ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത പ്രമുഖ നേതാക്കൾക്കും വ്യക്തിത്വങ്ങൾക്കും നൽകിയിട്ടുണ്ട്.