ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73ാം പിറന്നാൾ. രാജ്യവ്യാപകമായി വിപുലമായ ആഘോഷ പരിപാടികളാണ് ബി ജെ പി സംഘടിപ്പിച്ചിരിക്കുന്നത്.ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നീണ്ടു നില്ക്കുന്ന സേവന പരിപാടികള്‍ ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ തുടര്പരിപാടികളുണ്ടാകും. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികളെ പറ്റി ബോധവത്കരണം, സാമൂഹിക സേവനവുമായി ബന്ധപ്പെട്ട പരിപാടികള്‍, വൃക്ഷത്തൈ നടല്‍, ശുചീകരണം, രക്തദാനം എന്നിവയടക്കമുള്ള പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 30,000 ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ഗുജറാത്ത് ബിജെപി നേതൃത്വം തീരുമാനിച്ചു. സൂറത്തില്‍ അമൃതം എന്ന സര്‍ക്കാര്‍ ഇതര സംഘടന മുലപ്പാല്‍ദാന ക്യാമ്പ് സംഘടിപ്പിക്കും. 140 അമ്മമാരരില് നിന്നായി മുലപ്പാല്‍ ശേഖരിച്ച് ആശുപത്രിയിലെ മുലപ്പാല്‍ ബാങ്കിലേക്ക് നല്കുന്ന പദ്ധതിയാണിത്. ഇന്ന് വിശ്വകര്‍മ്മ ദിനം കൂടിയായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശ്വകര്‍മ കൗശല്‍ യോജന പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടത്തും.