ന്യൂഡൽഹി: ഡൽഹി-ഗാസിയാബാദ്-മീററ്റ് അതിവേഗ ട്രെയിൻ (റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം-ആർആർടിഎസ്) പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യത്തെ ആർആർടിഎസ് ട്രെയിനിന് നമോ ഭാരത് എന്നാണ് പേരിട്ടിരിക്കുന്നത്. ഗാസിയാബാദിലെ സഹിബാബാദ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരും പങ്കെടുത്തു.
ഇത് മുഴുവൻ രാജ്യത്തിനും ഒരു ചരിത്ര നിമിഷമാണെന്ന് ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ഈ മീററ്റ് സ്ട്രെച്ച് ഒന്നോ ഒന്നര വർഷമോ കഴിഞ്ഞ് പൂർത്തിയാകുമ്പോഴും താൻ ജനങ്ങളുടെ സേവനത്തിൽ ഉണ്ടാകുമെന്നും ഭരണത്തുടർച്ച സൂചിപ്പിച്ച് മോദി പറഞ്ഞു.
VIDEO | PM Modi flags off a RAPIDX train connecting Sahibabad and Duhai Depot stations, marking the launch of the RRTS in India. pic.twitter.com/bzlDFYrjJE— Press Trust of India (@PTI_News) October 20, 2023
“നാല് വർഷം മുമ്പ് ഞാൻ ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ കോറിഡോർ പദ്ധതിയുടെ തറക്കല്ലിട്ടു. ഇന്ന് സാഹിബാബാദിൽ നിന്ന് ദുഹായ് ഡിപ്പോ വരെ നമോ ഭാരത് സർവീസ് ആരംഭിച്ചു. ഞാൻ നേരത്തെ പറഞ്ഞിരുന്നു, ഇന്നും ഞാൻ അത് പറയുന്നു – ഞങ്ങൾ തറക്കല്ലിട്ടത് ഞങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.’ – യുപിഎ സർക്കാരിനെ പരിഹസിച്ച് മോദി പറഞ്ഞു.
നമോ ഭാരത് ട്രെയിൻ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡ്രൈവർ മുതൽ മുഴുവൻ ജോലിക്കാരും സ്ത്രീകളാണ്. ഇത് ഇന്ത്യയിൽ വളരുന്ന സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഉദ്ഘാടനത്തിനു ശേഷം ട്രെയിനിൽ യാത്ര ചെയ്ത പ്രധാനമന്ത്രി യാത്രക്കാരുമായും സ്കൂൾ വിദ്യാർഥികളുമായും സംവദിച്ചു.
മീററ്റിനെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിൻ സർവീസിന്റെ 17 കിലോമീറ്റർ ദൂരം മാത്രമാണു പ്രവർത്തനസജ്ജമായിരിക്കുന്നത്. സർവീസിന്റെ നിരക്കുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച മുതൽ സർവീസ് പൂർണതോതിൽ നടക്കും.യാത്രക്കാർക്ക് 25 കിലോ ലഗേജ് കൊണ്ടുപോകാനും അനുമതിയുണ്ട്. മണിക്കൂറിൽ 160 കിലോമീറ്ററായിരിക്കും വേഗം. 30,000 കോടി ചെലവിലാണ് 82.15 കിലോമീറ്റർ വരുന്ന ഡൽഹി-മീററ്റ് അതിവേഗപാത നിർമിക്കുന്നത്.
VIDEO | PM Modi inaugurates 17-km priority section of the Delhi-Ghaziabad-Meerut RRTS Corridor.
The priority section, between Sahibabad and Duhai Depot, has five stations — Sahibabad, Ghaziabad, Guldhar, Duhai and Duhai Depot. The segment from Duhai to Duhai Depot is a spur… pic.twitter.com/mbAkzXQPH4
— Press Trust of India (@PTI_News) October 20, 2023