വിശാഖപട്ടണം: രാജ്യത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം. നിശ്ചിത സമയത്തിനുള്ളില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍- 3 പേടകം വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്തിന് അഭിമാന നിമിഷമാണിതെന്നും പദ്ധതിക്കായി സഹകരിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നതായും ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് പറഞ്ഞു.
#WATCH | School children who had arrived at the Satish Dhawan Space Centre in Sriharikota, Andhra Pradesh express their delight following the successful launch of #Chandrayaan3 into orbit.
“I feel very proud that our scientists & country are doing so good. It was a… pic.twitter.com/IkJpKlW6mg
— ANI (@ANI) July 14, 2023
ഇന്ത്യൻ ബഹിരാകാശ മേഖലയെ സംബന്ധിച്ചിടത്തോളം 2023 ജൂലൈ 14 സുവർണ്ണ ലിപികളിൽ പതിയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് ചന്ദ്രയാൻ -3ന് അദ്ദേഹം ആശംസകൾ നേർന്നത്. ഇന്ന് രാജ്യത്തിന്റെ മുന്നാമത്തെ ചാന്ദ്രദൗത്യം അതിന്റെ യാത്ര ആരംഭിക്കുമെന്നും രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളം ദൗത്യം വഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
14th July 2023 will always be etched in golden letters as far as India’s space sector is concerned. Chandrayaan-3, our third lunar mission, will embark on its journey. This remarkable mission will carry the hopes and dreams of our nation. pic.twitter.com/EYTcDphaES— Narendra Modi (@narendramodi) July 14, 2023
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.35ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന്, ഫാറ്റ് ബോയി എന്നു വിളിപ്പേരുള്ള എൽവിഎം 3 എം 4 റോക്കറ്റിലാണ് ചന്ദ്രയാൻ-3 കുതിച്ചുയർന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ചന്ദ്രയാൻ-3 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ തുടങ്ങിയത്. ഇനി 40 ദിവസത്തിനു ശേഷമാണ് ചന്ദ്രയാൻ-3 ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ഇതിനായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. നിലവിലെ താൽക്കാലിക പാർക്കിംഗ് ഓർബിറ്ററിൽ ( താൽക്കാലിക പരിക്രമണ പാത ) തുടരുന്ന പേടകത്തെ ഇനി മുന്നോട്ടു നയിക്കുക പേടകത്തിന്റെ പ്രധാന ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യുൾ ആണ്.
ഘട്ടം ഘട്ടമായി സഞ്ചാരപാത ഉയർത്തി ദിവസങ്ങൾ എടുത്ത് പേടകത്തെ ഭൂമിയുടെ ഭ്രമണപഥം കടത്തലാണ് ഇനിയുള്ള കടമ്പ. അഞ്ചു തവണകളായി ഇതിനായി സഞ്ചാരപാത മാറ്റും. അപ്പോഴേക്കും പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങും. 2019ലെ ചന്ദ്രയാൻ-2 ദൗത്യം അവസാന നിമിഷം സോഫ്റ്റ്ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരാജയപ്പെട്ടിരുന്നു. ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നിവ മാത്രമാണു മുന്‍പ് ഈ നേട്ടം കൈവരിച്ചത്.
ചന്ദ്രോപരിതലത്തിൽ മൃദുവായി ഇറങ്ങാനും റോവർ ഉപയോഗിച്ച് പര്യവേക്ഷണം നടത്താനുമാണ് ചന്ദ്രയാൻ 3 ലക്ഷ്യമിടുന്നത്. ചന്ദ്രയാൻ 3 ദൗത്യത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ മൊഡ്യൂൾ, റോവർ എന്നിവ ഉൾപ്പെടുന്നു.