തിരുവനന്തപുരം : വട്ടിയൂർക്കാവിൽ പ്ലസ് ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരുതംകുഴി ദർശനീയം വീട്ടിൽ ആർ ദർശൻ (17) ആണ് മരിച്ചത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പരീക്ഷ സംബന്ധിച്ച ഉത്കണ്ഠയാണ് ജീവനൊടുക്കാൻ കാരണമെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്.
പഠിച്ചതെല്ലാം മറന്നു പോകുന്നുവെന്നും അച്ഛനും അമ്മയും വിഷമിക്കരുതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. തന്നെ ആരും ഒരു ഘട്ടത്തിലും നിർബന്ധിച്ചിട്ടില്ല. കൂട്ടുകാർ നന്നായി പഠിക്കട്ടെ. ഹൃദയം കഠിനമല്ലാത്തതിനാൽ താൻ പോകുന്നു എന്നും കുറിപ്പിൽ പറയുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബല വാദനത്തിൽ എ ഗ്രേഡ് നേടിയ കലാകാരൻ കൂടിയാണ് ദർശൻ. 10, പ്ലസ് വൺ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു.
ഇന്നലെ രാത്രി 11 മണിക്കു പോലും ദർശൻ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. ഈ സമയത്ത് ആശങ്കകൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.