തിരുവനന്തപുരം: പ്ളസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്ന് ആരംഭിക്കും. സ്കൂളുകളിൽ നേരിട്ടെത്തിയാണ് കൈപ്പറ്റേണ്ടത്. ഫലം പ്രഖ്യാപിച്ച് 45 ദിവസത്തിനു ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. മേയ് 25ന് പരീക്ഷാഫലം വന്നെങ്കിലും സർട്ടിഫിക്കറ്റ് പ്രിന്റിംഗിന് ഏറെ കാലതാമസമുണ്ടായി. പ്രിൻസിപ്പൽമാർ വിതരണകേന്ദ്രത്തിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവും ആശങ്കയുണർത്തിയിരുന്നു.പ്ളസ് ടുവിന് ഡിജി ലോക്കർ സംവിധാനം ഇല്ലാത്തതും പോരായ്മയായി . അടുത്ത വർഷം മുതൽ പ്ളസ് ടുവിനും ഡിജി ലോക്കർ സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.