തിരുവനന്തപുരം : പ്ലസ് വണ്ണിന് മെറിറ്റ് ക്വാട്ടയിലും സ്പോര്‍ട്സ് ക്വാട്ടയിലും പ്രവേശനം നേടിയവര്‍ക്ക് ജില്ലയിലും പുറത്തുമുള്ള സ്കൂളുകളിലേക്കും മറ്റൊരു വിഷയ കോമ്പിനേഷനിലേക്കും മാറുന്നതിന് ഇന്നു മുതല്‍ അപേക്ഷിക്കാം. ഇന്നു രാവിലെ 10 മുതല്‍ നാളെ വൈകീട്ട് നാലു മണി വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഒന്നാം ഓപ്ഷനില്‍ പ്രവേശനം നേടിയവര്‍ക്കും അവസാന ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിനായി അപേക്ഷിക്കാം. ഇതിനായി നിലവില്‍ സ്കൂളുകളിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍ ഇന്നു രാവിലെ ഒമ്പതിന് പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിനുശേഷം ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന് അവസരം നല്‍കാനാണ് തീരുമാനം. അലോട്ട്മെന്റ് ഈ മാസം 21 ന് അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു