തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വോട്ട സീറ്റിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ ഏഴു മുതൽ 15 വരെ നടത്താം. ഒന്നാം അലോട്ട്മെന്റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും.സ്പോർട്സ് ക്വോട്ട മുഖ്യഘട്ട അവസാന അലോട്ട്മെന്റ് ജൂലൈ ഒന്നിനായിരിക്കും. സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി ഘട്ട പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ മൂന്നു മുതൽ നാലു വരെ നടത്താം. ജൂലൈ ആറിന് സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.