ചെന്നൈ: കേരളത്തില്‍ ഐഎസ് വ്യാപകമായി ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിലെ പ്രതിയെ എന്‍ഐഎ പിടികൂടി. ഐഎസ് തൃശൂര്‍ മോഡ്യൂളിന്റെ തലവനായിരുന്ന സെയിദ് നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. ചെന്നൈയില്‍വച്ചാണ് ഇയാൾ അറസ്റ്റിലായത്.
വ്യാജരേഖകളുണ്ടാക്കി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ബോംബ് സ്ഫോടനമടക്കം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അംഗമാണ് ഇയാളെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നും എൻ.ഐ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.