

സാവോ പോളോ: ബ്രസീലിലെ വിൻഹേഡോയിൽ വിമാനം തകർന്നു വീണ് 62 പേർ കൊല്ലപ്പെട്ടു. യാത്രക്കാരും ക്രൂ അംഗങ്ങളുമടക്കം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടതായാണ് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രസീലിയൻ എയർലൈനായ വോപാസ് ലിൻഹാസ് ഏരിയസിന്റെ എടിആർ–72 എന്ന വിമാനമാണ് തകർന്നുവീണത്. പരാന സംസ്ഥാനത്തെ കാസ്കവലിൽ നിന്ന് സാവോ പോളയിലെ ഗ്വാറുലോസിലേക്ക് പറക്കുകയായിരുന്നു വിമാനം. വിമാനം തകർന്നുവീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു
BREAKING: Voepass Flight 2283, a large passenger plane, crashes in Vinhedo, Brazil pic.twitter.com/wmpJLVYbB3
— BNO News (@BNONews) August 9, 2024